കോട്ടയം: തിരുനക്കര ഗാന്ധിസ്ക്വയറിന് സമീപം രോ ഗിയുമായി പോയ ആംബുലൻസ് കാൽ നടയാത്രക്കരനെ ഇടിച്ചിട്ടു. അപകടത്തിൽ പരിക്കേറ്റയാളെ ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചു.
ആംബുലൻസ് വന്നപ്പോൾ ബസ് സ്റ്റാൻഡിലേക്ക് ക്രോസ് ചെയ്യാൻ സീബ്രാ ലൈനിൽ നില്ക്കവേ പേടിച്ച് പിന്നോട്ട് മാറുന്നതിനിടയിൽ അതിവേഗതിയിലെത്തിയ ആംബുലൻസ് ഇടിയ്ക്കുകയായിരുന്നു.
കാലിന് പരിക്കേറ്റയാളെ പൊലീസുകാർ ആശുപത്രിയിലെത്തിച്ചു .കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.