ഇടുക്കി അടിമാലി സ്വകാര്യ വർഷോപ്പ് ജീവനക്കാരന്റെ തലയിലേക്ക് കാർ വീണ് യുവാവ് മരിച്ചു. ആനവിരട്ടി കമ്പിലൈൻ സ്വദേശി റോബിനാണ് മരിച്ചത്. കാർ ജാക്കി ഉപയോഗിച്ച് പോകുന്നതിനിടെ ജാക്കി തെന്നി മാറുകയായിരുന്നു.
ഈ സമയം കാറിന്റെ അടിയിൽ ആയിരുന്ന റോബിന്റെ മുഖത്തേക് കാർ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.