തൃശ്ശൂർ വടക്കാഞ്ചേരി: സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ യുവാവിന് പരിക്കേറ്റു. മങ്കര സ്വദേശി സജിത്ത് (32)നാണ് പരിക്കേറ്റത്
പരിക്കേറ്റ സജിത്തിനെ വടക്കാഞ്ചേരി ആക്ടസ് പ്രവര്‍ത്തകരെത്തി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ - ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ ഓട്ടുപാറ ബസ് സ്റ്റാൻഡിനു സമീപം ഇന്നലെ വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.