വയനാട് മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരെല്ലാം സ്ത്രീകൾ. മരിച്ച ഒൻപതു തോട്ടം തൊഴിലാളികളെയും തിരിച്ചറിഞ്ഞു. തോട്ടം തൊഴിലാളികളായ
മരണപ്പെട്ടവർ
തലപ്പുഴ മക്കിമല ആറാം നമ്പർ കോളനിയിലെ
1 കുളൻതൊടിയിൽ സത്യന്റെ ഭാര്യ ലീല (42)
2 കുക്കോട്ടിൽ ബാലന്റെ ഭാര്യ ശോഭന (54)
3 കാപ്പിൽ മധുവിന്റെ ഭാര്യ റാബിയ (55)
4 പത്മനാഭന്റെ ഭാര്യ ശാന്ത (50)
5 പത്മനാഭന്റെ മകൾ ചിത്ര (28)
6 വേലായുധന്റെ ഭാര്യ കാർതായനി (62)
7 പഞ്ചമിയിൽ പ്രമോദിന്റെ ഭാര്യ ഷജ (42)
8 ചന്ദ്രന്റെ ഭാര്യ ചിന്നമ്മ (55)
9 തങ്കരാജിന്റെ ഭാര്യ റാണി (57)
പരിക്കേറ്റവർ
തലപ്പുഴ മക്കിമല ആറാം നമ്പർ കോളനിയിലെ
1 ചിന്നയ്യന്റെ ഭാര്യ ഉമാദേവി (43)
2 ഡ്രൈവർ മണികണ്ഠൻ (44)
പുഷ്പരാജിന്റെ ഭാര്യ ജയന്തി (45)
3 4 ബാലസുബ്രഹ്ണ്യന്റെ ഭാര്യ ലത (38)
5 മണികണ്ഠന്റെ മകൾ മോഹന സുന്ദരി
തേയില തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ മണി ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റു. നാലു പേരുടെയും നില അതീവ ഗുരുതരമാണ്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഡ്രൈവർ മണി പറഞ്ഞു. മന്ത്രി എകെ ശശീന്ദ്രൻ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തി.
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100