എറണാകുളം കോതമംഗലം ഊന്നുകല്ലിൽ ഗുഡ്സ് വാഹനം നിയന്ത്രണം വിട്ട് 21 വയസ്സുകാരൻ തൽക്ഷണം മരിച്ചു. ഇന്ന് വൈകിട്ട് അഞ്ചരക്ക് ശേഷം കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ഊന്നുകൽ വെള്ളമക്കുത്ത് പാലത്തിന് സമീപമാണ് അപകടം നടന്നത്. അടിമാലി ഭാഗത്ത് നിന്ന് കോതമംഗലം വഴി പള്ളുരുത്തിയിലെ വീട്ടിലേക്ക് ലോഡ് ഇറക്കി തിരികെ വരും വഴിയാണ് അപകടം. വാഹനം നിയന്ത്രണം വിട്ട് മൈൽ കുറ്റിയിലിടിച്ച് റോഡിലേക്ക് തല കീഴായ് മറയുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന നാട്ടുകാർ വാഹനം ഉയർത്തി നേരെയാക്കിയെങ്കിലും ഗുരുതരപരിക്കുകയോടെ രക്തം വാർന്ന് ഡോറിൽ തൂങ്ങി കിടക്കുന്ന നിലയിലായിരുന്നു. എറണാകുളം പള്ളുരുത്തി സ്വദേശി പനയ്ക്ക തോട്ടം വീട്ടിൽ നിസ്സാമുദ്ദീൻ (21)നാണ് മരിച്ചത്