ചാവക്കാട് പൊന്നാനി ദേശീയപാതയിൽ എടക്കഴിയൂർ സിങ്കപ്പൂർ പാലസിന് മുൻപിൽ രാത്രി 7.50 ഓടെ ബൈക്കും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്കുപറ്റിയ ബൈക്ക് യാത്രികരായ അകലാട് മൊയ്തീൻപള്ളി സ്വദേശി സിറാജ്, ഭാര്യ അസ്മ മർജാൻ, മകൾ ദുഹാ, സൈക്കിൾ യാത്രികൻ ബംഗാൾ സ്വദേശി അമ്പികാശൻ* എന്നിവരെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടർന്ന് വിദഗ്‌ധ ചികിത്സക്കായി സിറാജ്, ദുഹാ എന്നിവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബംഗാൾ സ്വദേശി അമ്പികാശനെ വിദഗ്ധ ചികിത്സക്കായി അകലാട് മൂന്നൈനി വി - കെയർ ആംബുലൻസ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജ് ആശുത്രിയിലേക്ക് കൊണ്ടുപോയി.
