മലപ്പുറം കൊണ്ടോട്ടി പളളിക്കല്‍: കളിക്കുന്നതിനിടെ മതിലില്‍ നിന്ന് കല്ല് അടര്‍ന്ന് ദേഹത്ത് വീണ് നാല് വയസ്സുകാരി മരിച്ചു. ഇന്ന് വൈകീട്ട് ആയിരുന്നു അപകടം.
കൂനോൾമാട് ചമ്മിണി പറമ്പ് സ്വദേശി കെ.പി വിനോദിന്റെയും രമ്യയുടെയും മകൾഗൗരി നന്ദയാണ് മരണപ്പെട്ടത്.
കൂനോൾമാട് AMLP സ്കൂൾ LKG വിദ്യാർത്ഥിനിയാണ് .
സഹോദരന്‍: ഗൗതം കൃഷ്ണ
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
