ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് ബൈക്കിൽ വരുന്നതിനിടെ പിന്നിൽ നിന്നും വന്ന വാഹനം ഇടിച്ചു… ചെങ്ങന്നൂർ സ്വദേശി യായ യുവാവ് മരിച്ചു

 


ആലപ്പുഴ  ചെങ്ങന്നൂർ: ത്രിച്ചിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ബുധനൂർ, പെരിങ്ങിലിപ്പുറം കാട്ടിളയിൽ വീട്ടിൽ ശങ്കരൻ കുട്ടി – സുധ ദമ്പതികളുടെ മകൻ, അനുരാഗ് ശങ്കരൻകുട്ടി (29) ആണ് മരിച്ചത്. ത്രിച്ചിക്കു സമീപം തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. ചെന്നൈയിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഓണം പ്രമാണിച്ച് നാട്ടിലേക്ക് ഇരു ചക്രവാഹനത്തിൽ പോകവേ പിന്നിൽ നിന്നും വന്ന വാഹനം ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സഹോദരി: അൻജലി. സംസ്കാരം ബുധനാഴ്ച്ച, രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും.

Post a Comment

Previous Post Next Post