കാഞ്ഞങ്ങാട് ശ്വാസ തടസ്സത്തെ തുടര്‍ന്ന് രണ്ടുവയസുകാരന്‍ മരിച്ചു

 


കാഞ്ഞങ്ങാട്: ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു വയസുകാരന്‍ മരിച്ചു. പടന്നക്കാട് കരുവളത്തെ പ്രവാസി മധുസൂദനന്റെയും രജിലയുടെയും മകന്‍ അഹാന്‍ കൃഷ്ണയാണ് മരിച്ചത്. ഇന്നലെ രാത്രി അസ്വസ്ഥതയെ തുടര്‍ന്ന് കുഞ്ഞിനെ ആദ്യം പടന്നക്കാട്ടെയും നില ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട്ടെയും സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരന്‍: അയാന്‍ കൃഷ്ണ. മധുസൂദനന്‍ ഓണം ആഘോഷിക്കാനായി നാട്ടിലെത്തിയതായിരുന്നു.

രണ്ടുവയസുകാരന്റെ ആകസ്മിക മരണം നാടിനെ കണ്ണീരണിയിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post