കാർ സ്കൂട്ടറിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

  


കോഴിക്കോട് മാവൂർ  പെരുവയൽ പള്ളിത്താഴം റോഡിൽ കൊടശ്ശേരി താഴത്തിന് സമീപം കാർ സ്കൂട്ടറിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.  യാത്രക്കാരായ പെരുവണ്ണ പാറയിൽ സ്വദേശികളായ ലബ്നാസ്, അഖിൽ എന്നിവർക്കാണ് പരിക്ക് ഇന്ന് വൈകുന്നേരം 3:30ഓടെ ആണ് അപകടം. നിയന്ത്രണം വിട്ട കാർ എതിർശയിൽ വന്ന സ്കൂട്ടറിനെ ഇടിക്കുകയും സ്കൂട്ടർ യാത്രക്കാർ റോഡിലേക്ക് തെറിച്ചു വീയുകയുമായിരുന്നു. പരിക്കേറ്റ വരെ ഓടികൂടിയ നാട്ടുകാർ പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

Post a Comment

Previous Post Next Post