കർണാടക വിരാജ്പേട്ടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മലയാളി ബാങ്ക് ഉദ്യോഗസ്ഥ മരിച്ചുവിരാജ്പേട്ട: ബൈക്കുകൾ കൂട്ടിയിടിച്ച് മലയാളി ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു. വിരാജ്പേട്ട-അമ്മത്തി റോഡിലെ ഐമംഗലയിലാണ് സംഭവം. അമ്മത്തി കനറാ ബാങ്ക് ഉദ്യോഗസ്ഥ തൃശൂർ സ്വദേശി അമൃതയാണ് (24) മരിച്ചത്.


പതിവുപോലെ ഡ്യൂട്ടി കഴിഞ്ഞ് വിരാജ്പേട്ടയിലുള്ള ഫ്ലാറ്റിലേക്ക് പോവുകയായിരുന്ന അമൃത ഓടിച്ച ബൈക്കിൽ വിരാജ്പേട്ട ഭാഗത്തുനിന്ന് വന്ന മറ്റൊരു ബൈക്ക് ഇടിച്ചാണ് അപകടം. പരിക്കേറ്റ അമൃതയെ മൈസൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു.

ഇടിച്ച ബൈക്കിലെ യാത്രക്കാരൻ വിടലയെ (23) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിരാജ്പേട്ട ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അമൃതയുടെ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post