മിനി ലോറി മറിഞ്ഞ് അപകടം.തൃശ്ശൂർ  കാട്ടക്കംമ്പാൽ: പെങ്ങാമുക്കിൽ മിനി ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. പെങ്ങാമുക്കിൽ ഹൈസ്കൂളിന് സമീപം നിയന്ത്രണം വിട്ട മിനി ലോറി ഇന്ന് രാവിലെ 10. 30 യോടെയാണ് അപകടത്തിൽപ്പെട്ടത്. ചിറക്കൽ ഭഗത് നിന്ന് പെങ്ങാമുക്ക് ഭാഗത്തേക്ക് പോയിരുന്ന മിനി ലോറി എതിരെ വന്ന ബൈക്കിന് സൈഡ്കൊടുക്കുന്നതിനിടയിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച മറിയുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ വൈദ്യുതകാൽ ചരിഞ്ഞു. സംഭവസ്ഥലത്തു നിന്ന് ക്രൈൻ ഉപയോഗിച്ചാണ് മിനി ലോറി മാറ്റിയത്. ലോറിക്ക് കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗീകമായി ഗതാഗതം തടസ്സപെട്ടു. വൈദ്യുതി പോസ്റ്റ് ചെരിഞ്ഞതോടെ മേഖലയിൽ ഭാഗീകമായി വൈദ്യുതിയും തടസപ്പെട്ടു.

Post a Comment

Previous Post Next Post