കെട്ടിടത്തിന് മുകളിൽ നിന്ന് ഇഷ്ടിക അടന്നു വീണ് ലോട്ടറി സ്ഥാപനത്തിലെ ജീവനക്കാരന് ദാരുണാന്ത്യം
കോട്ടയം: തിരുനക്കര ​രാജധാനി ബാറിന് സമീപം കെട്ടിടത്തിന് മുകളിൽ നിന്ന് ഇഷ്ടിക അടന്നു വീണ് ലോട്ടറി സ്ഥാപനത്തിലെ ജീവനക്കാരന് ദാരുണാന്ത്യം.


തിരുനക്കര മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരൻ ജിനോ (49) ആണ് മരിച്ചത്. രാത്രി ഒൻപത് മണിയോടെ കോട്ടയം നഗരസഭ ഓഫിസിന് എതിർ വശത്തെ ബിൽഡിംങിലായിരുന്നു സംഭവം.

തലയിലും ശരീരത്തിലും ഇഷ്ടിക പതിച്ച് ഗുരുതരാവസ്ഥയിലായ ഇയാളെ ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എ്ത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


വെസ്റ്റ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്

Post a Comment

Previous Post Next Post