ബൈക്കിൽ നിന്ന് തെറിച്ചു വീണ് കൂറ്റനാട് സ്വദേശി മരിച്ചു



പാലക്കാട്‌  ചാലിശ്ശേരിയിൽ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് കൂറ്റനാട് ആമക്കാവ് സ്വദേശി പയ്യപുറത്ത് വീട്ടിൽ അഹമ്മദ് കോയ (65) മരണപ്പെട്ടു. വ്യാഴാഴ്ച കാലത്ത് 9 മണിയോടെയാണ് സംഭവം.   


സുഹൃത്തുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന അഹമ്മദ് കോയ പട്ടാമ്പി ഗുരുവായൂർ പബ്ലിക് റോഡിലേക്ക് എത്തിയ സമയം ചാലിശ്ശേരി കോൺഗ്രസ് പാർട്ടി ഓഫീസിന് എതിർവശം വെച്ച് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

അപകടത്തിൽ ഗുരുതര പരുക്ക് പറ്റിയ ഇയാളെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഉച്ചതിരിഞ്ഞ് 3 മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. സംഭവത്തിൽ ചാലിശ്ശേരി പോലീസ് കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയർ സെക്ഷൻ 174 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കൂറ്റനാട് ചെറയുടെ കച്ചവടം നടത്തുന്നയാളാണ് ഇദ്ദേഹം.

ചാലിശ്ശേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചതിനുശേഷം, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കബറടക്കം നാളെ(18-08-2023) കൂറ്റനാട് കേന്ദ്ര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കുന്നതാണ്. ഭാര്യ :റുഖിയ, മക്കൾ :ഹസ്സൻ, ഹുസൈൻ, റഫീഖ്, മരുമക്കൾ :സുഹറ,മിസിരിയ, ഷാഹിന.



Post a Comment

Previous Post Next Post