അട്ടപ്പാടി മുക്കാലിയിൽ 13 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു
 പാലക്കാട്‌ അട്ടപ്പാടി മുക്കാലിയിൽ 13 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു.

 മുക്കാലി സോമൻ സുജിത ദമ്പതികളുടെ മകൻ ആദർശ് 13 വയസ്സ് ആണ് മരിച്ചത്. വൈകുന്നേരം 6 മണിയോടെ വീട്ടിൽ വച്ചാണ് അപകടം 

താവളം സെൻ്റ് പീറ്റേഴ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. മരണപ്പെട്ട ആദർശ്.

മഴയത്ത് അയയില്‍ നിന്ന് തുണി എടുക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. കോട്ടത്തറ ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരണം സംഭവിച്ചു


മറ്റൊരു അപകടത്തിൽ, തിരുവനന്തപുരം ആറ്റിങ്ങലില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. നെടുമങ്ങാട് മഞ്ച സ്വദേശി ജസിംഷ്(25) ആണ് മരണപ്പെട്ടത്. ആറ്റിങ്ങല്‍ മാമത്ത് ആണ് സംഭവം. മാമത്ത് വാഹന കമ്ബനി ഡിസ്പ്ലേ ഇട്ടിരുന്നതിന്റെ ഭാഗമായി കൊടുത്തിരുന്ന ലൈറ്റ് കണക്ഷൻ അഴിച്ചു മാറ്റുന്നതിനിടയിലാണ് വൈദ്യുതാഘാതമേറ്റത്.

ഉടൻ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


വൈദ്യുതാഘാതം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:👇

കേടായ എക്സ്റ്റന്‍ഷന്‍ കോര്‍ഡ് ഒരിക്കലും ഉപയോഗിക്കരുത്.

കേടായ വൈദ്യുത ഉപകരണം ഉപയോഗിക്കരുത്.

ഒരു ഇലക്‌ട്രിക് ഉപകരണം പ്ലഗില്‍ പിടിച്ച്‌ മാത്രം അണ്‍പ്ലഗ് ചെയ്യുക

ബള്‍ബ് മാറ്റുന്നതിന് മുമ്ബ്, സ്വിച്ച്‌ ഓഫ് ചെയ്യുക

ചുവരില്‍ ദ്വാരം ഇടുന്നതിന് മുമ്ബ് ഇലക്‌ട്രിക്കല്‍ വയറുകള്‍ കണ്ടെത്തുക.

നനഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ബാത്ത്‌റൂമില്‍ ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

കുളത്തിന് സമീപം ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളോ എക്സ്റ്റന്‍ഷന്‍ കോഡുകളോ ഉപയോഗിക്കരുത്.


ഒരാള്‍ക്ക് വൈദ്യുതാഘാതമേറ്റാല്‍ ഉടൻ ചെയ്യേണ്ട കാര്യങ്ങള്‍👇

വൈദ്യുതാഘാതമേറ്റ വ്യക്തി വൈദ്യുത പ്രവാഹവുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നുണ്ടെങ്കില്‍ തൊടരുത്.


- അടിയന്തര സഹായത്തിനായി 108-നെയോ പ്രാദേശിക എമര്‍ജന്‍സി സേവന ദാതാവിനെയോ വിളിക്കുക. വൈദ്യുതി ഓഫാകും വരെ അടുത്ത് പോകരുത്. കുറഞ്ഞത് 20 അടി (ഏകദേശം 6 മീറ്റര്‍) അകലെ മാറി നില്‍ക്കുക.


അടിയന്തര പരിചരണം👇

പരിക്കേറ്റ വ്യക്തിക്ക് ഗുരുതരമായ പൊള്ളല്‍, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ഹൃദയ മിടിപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍, ഹൃദയ സ്തംഭനം, പേശി വേദന, ബോധം നഷ്ടപ്പെടുക, എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ 108 അല്ലെങ്കില്‍ പ്രാദേശിക എമര്‍ജന്‍സി നമ്ബറില്‍ വിളിച്ച്‌ സഹായം തേടുക.


വൈദ്യസഹായം ലഭിക്കാന്‍ താമസിച്ചാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക👇

സാധ്യമെങ്കില്‍ വൈദ്യുതിയുടെ ഉറവിടം ഓഫ് ചെയ്യുക. പരിക്കേറ്റ വ്യക്തിയില്‍ നിന്നും വൈദ്യുതി അകറ്റാന്‍ കാര്‍ഡ്‌ബോര്‍ഡ്, പ്ലാസ്റ്റിക് അല്ലെങ്കില്‍ തടി എന്നിവ ഉപയോഗിക്കുക.

പരിക്കേറ്റ വ്യക്തിയ്ക്ക് അനക്കമില്ലെങ്കില്‍ ഉടൻ സിപിആര്‍ നല്‍കുക.

പൊള്ളലേറ്റ ഭാഗം അണുവിമുക്തമായ ബാന്‍ഡേജ് അല്ലെങ്കില്‍ വൃത്തിയുള്ള തുണി ഉപയോഗിച്ച്‌ മൂടുക.


കാര്യമായ ലക്ഷണങ്ങളോ മറ്റ് ബുദ്ധിമുട്ടലുകളോ ഉണ്ടാക്കാത്ത ഒന്നാണ് നേരിയ വൈദ്യുതാഘാതം. പൊതുവേ, 50 വോള്‍ട്ടില്‍ താഴെയുള്ള വൈദ്യുത പ്രവാഹം കാര്യമായ നാശമോ മരണമോ ഉണ്ടാക്കാന്‍ സാധ്യതയില്ല. എന്നാല്‍ ലോ-വോള്‍ട്ടേജ് ഇലക്‌ട്രിക്കല്‍ സര്‍ക്യൂട്ടുകള്‍ ചില സാഹചര്യങ്ങളില്‍ കാര്യമായ പരിക്ക് ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് ജസ്റ്റ് എനര്‍ജിയുടെ റിപ്പോര്‍ട്ട് പറയുന്നു.


500 വോള്‍ട്ടില്‍ കൂടുതലുള്ള വൈദ്യുതധാരകളാണ് ഹൈ-വോള്‍ട്ടേജ്. ഇത് പൊള്ളല്‍, ആന്തരിക പരിക്കുകള്‍, ഹൃദയസ്തംഭനം എന്നിവയ്ക്ക് സാധ്യതയുള്ളവയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.Post a Comment

Previous Post Next Post