ബസ് യാത്രക്കി​ടെ കൈ പുറത്തിട്ടു; ലോറി തട്ടി വിദ്യാർത്ഥിയ്ക്ക് പരിക്ക്



 കാസർകോട്കുമ്പള: ബസ് യാത്രക്കി​ടെ കൈ പുറത്തിട്ട വിദ്യാർത്ഥിയ്ക്ക് ലോറി തട്ടി പരിക്ക്. അപകടത്തിൽ നിശാന്തി(22)നാണ് പരിക്കേറ്റത്. മംഗളൂരുവിലെ കോളേജ് വിദ്യാർത്ഥിയാണ് നിശാന്ത്. വെള്ളിയാഴ്ച രാവിലെ ഷിറിയയിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. കൈയ്ക്ക് പരിക്കേറ്റ നിഷാന്തിനെ വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ യാത്രക്കാരനായിരുന്നു നിശാന്ത്. ഷിറിയയിൽവെച്ച് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ഗ്യാസ് സിലിണ്ടര്‍ കയറ്റി ലോറി ബസിൽ ഉരസുകയായിരുന്നു. ബസിന്റെ പിറക് വശത്തെ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന നിശാന്ത് കൈ പുറത്തിട്ടിരുന്നു. അപകടത്തിൽ വലതുകൈക്ക് പരിക്കേറ്റു.


Post a Comment

Previous Post Next Post