പെറുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം, 34 പേര്‍ക്ക് പരിക്ക്

 


ലിമ :തെക്കുകിഴക്കൻ പെറുവിലുണ്ടായ ബസ് അപകടത്തില്‍ രണ്ട് കുട്ടികളടക്കം 25 പേര്‍ മരിച്ചു. 34 പേര്‍ക്ക് പരിക്കേറ്റു.

ഇടുങ്ങിയ മലയോര പാതയില്‍നിന്നും ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. 


രണ്ട് ആൻഡിയൻ പട്ടണങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്ന ബസ് ഹുവാങ്കവെലിക്ക മേഖലയില്‍വച്ചാണ് അപകടമുണ്ടായത്. 656 അടി താഴ്ചയിലേക്കാണ് ബസ് പതിച്ചത്.


കഴിഞ്ഞ മാസം ഇതേ മേഖലയില്‍ ഉണ്ടായ അപകടത്തില്‍ 13 പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

Post a Comment

Previous Post Next Post