നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മൂന്ന് കാറുകളില്‍ ഇടിച്ചുപീരുമേട്: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികില്‍ നിര്‍ത്തി ഇട്ടിരുന്ന മൂന്ന് കാറുകളില്‍ ഇടിച്ചു. കൊല്ലം -തേനി ദേശീയപാതയില്‍ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം .

62 ആം മൈല്‍ സര്‍ക്കാര്‍ പോളിടെക്‌നിക്കിന് സമീപം കുമളിയില്‍ നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ 4 വാഹനങ്ങള്‍ക്കും കേട് പാടുകള്‍ സംഭവിച്ചു.വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു. നിയന്ത്രണം വിട്ട കാര്‍ കുമളിയില്‍ നിന്നും കുട്ടിക്കാനത്തേക്ക് പോകുകയായിരുന്നു

Post a Comment

Previous Post Next Post