മണര്‍കാട്ട് ബൈക്ക് ബസിലിടിച്ച്‌ യുവാവ് മരിച്ചുകോട്ടയം: മണര്‍കാട്ട് സ്വകാര്യ ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. ആലപ്പുഴ വെസ്റ്റ് കുന്നുംപുറം ജുമാ മസ്ജിദ് സക്കറിയ വാര്‍ഡ് റോഷിനി മൻസിലില്‍ ഫിറോസ് അഹമ്മദ്(31) ആണ് മരിച്ചത്

കെ.കെ റോഡില്‍ ഐരാറ്റുനട മേഖലയില്‍ വച്ച്‌ ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്. എരുമേലി - കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന തോംസണ്‍ എന്ന ബസുമായി ആണ് ഫിറോസിന്‍റെ ബൈക്ക് കൂട്ടിയിടിച്ചത്.


മണര്‍കാട് ഇല്ലിവളവിലുള്ള ഭാര്യവീട്ടിലേക്ക് പോകുകയായിരുന്നു ഫിറോസ്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിടെ ഫിറോസിന്‍റെ ബൈക്ക് എതിര്‍ദിശയില്‍ നിന്നെത്തിയ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഫിറോസിന്‍റെ തലയിലൂടെ ബസിന്‍റെ ചക്രം കയറി ഇറങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഫിറോസ് സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു.


സംഭവത്തില്‍ മണര്‍കാട് പോലീസ് കേസെടുത്തു. ഫിറോസിന്‍റെ മൃതദേഹം മണര്‍കാട് സെന്‍റ് മേരീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post