തിരുപ്പൂര്‍: തമിഴ്‌നാട് തിരുപ്പൂര്‍ പല്ലടത്ത് ഒരു കുടുംബത്തിലെ 4 പേര്‍ വെട്ടേറ്റ് കാെല്ലപ്പെട്ടു. അരിക്കട ഉടമയായിരുന്ന സെന്തില്‍ കുമാര്‍ (47), കുടംബാംഗങ്ങളായ മോഹൻരാജ്, രത്തിനംബാള്‍, പുഷ്പവതി എന്നിവരാണ് കൊല്ലപ്പെട്ടത്.
മദ്യപിച്ച് വന്ന് ഒരാളാണ് നാലു പേരെയും കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ സെന്തില്‍ കുമാറിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവര്‍ക്കും വെട്ടേറ്റത് എന്നാണ് വിവരം.
തന്റെ പറമ്ബില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്ന സംഘത്തോട് സെന്തില്‍ പറമ്ബില്‍ നിന്ന് പോകാൻ ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ പ്രകോപിതനായ ഒരാള്‍ വന്ന് ഇദ്ദേഹത്തെ അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിന് പിന്നാലെ ഈ സംഘം സംഭവ സ്ഥലത്ത് നിന്ന് പോവുകയുമായിരുന്നു.
പല്ലടം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്.സൗമ്യയുടെ നേതൃത്വത്തില്‍ ഉള്ള സംഘം ആണ് കേസ് അന്വേഷിക്കുന്നത്. സെന്തില്‍ കുമാറിന്റെ അരിക്കടയില്‍ വര്‍ഷങ്ങള്‍ മുമ്ബ് ജോലി ചെയ്തിരുന്ന വെങ്കിടേശൻ എന്നയാളാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നതെന്നാണ് പോലീസ് പറയുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. വിശദമായ അന്വേഷണം നടക്കുന്നുണ്ട്.
സംഘത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നു എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. സെന്തിലിന്റെയും കുടുംബാംഗങ്ങളുടേയും മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രയില്‍ കൊണ്ടുപോയി
അതേസമയം, ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം ആ ണ് കൊലപാതകത്തില്‍ എത്തിയതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാൻ കനത്ത പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്