കണ്ണൂർ ചെറുപുഴ: പാടിയോട്ടുചാല്‍ മച്ചിയിലും പാക്കഞ്ഞിക്കാട് വളവിലുമുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
മച്ചിയില്‍ ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടോടെ കാര്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. കാര്‍ യാത്രികനാണ് പരിക്കേറ്റത്. അപകടത്തില്‍ കാര്‍ തകര്‍ന്നു.പാക്കഞ്ഞിക്കാട് വളവില്‍ സ്കൂട്ടി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വായാട്ടുപറന്പ് കവല സ്വദേശിയും ചെറുപുഴയില്‍ പച്ചക്കറിക്കട നടത്തുകയും ചെയ്യുന്ന രഞ്ജിത്തിന് (32) ഗുരുതരമായി പരിക്കേറ്റു. രഞ്ജിത്തിനെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒന്പതിനായിരുന്നു അപകടം.