നിയന്ത്രണംവിട്ട ലോറി ബൈക്കിലിടിച്ച്‌ യുവാവ് മരിച്ചു



 തിരുവനന്തപുരം   പാറശാല: നിയന്ത്രണംവിട്ട ലോറിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം. കൊല്ലം കൊട്ടിയം നെടുമ്ബന സ്വദേശിയും കിള്ളിപ്പാലത്തെ പിആര്‍എസ് ആശുപത്രി ജീവനക്കാനുമായ ജിബു പാപ്പച്ചൻ (36) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ എട്ടുമണിയോടെ കൊറ്റാമം ജംഗ്ഷന് സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട തമിഴ്നാട് രജിസ്ട്രേഷൻ ലോറി ഉദിയൻകുളങ്ങര ഭാഗത്തുനിന്ന് കളിയിക്കാവിള ഭാഗത്തേക്കു മറുഭാഗത്തുകൂടി പോകുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. 


ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറ്റിച്ചുവീണ ജിബുവിനെ നാട്ടുകാര്‍ ചേര്‍ന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും മരണപ്പെടുകയായിരുന്നു. രാവിലെ ഭാര്യ വീടായ കൊറ്റാമം പൊട്ടക്കുഴി വീട്ടില്‍നിന്ന് ആശുപത്രിയില്‍ ജോലിക്കു പോകവേയായിരുന്നു അപകടം. ഭാര്യ: റിയ മറിയം, മകള്‍: ഇവ മറിയം.

Post a Comment

Previous Post Next Post