തിരുവനന്തപുരം വര്‍ക്കല: വൈദ്യുതി ദീപാലങ്കാരം അഴിച്ചു മാറ്റുന്നതിനിടെ മരത്തില്‍നിന്നും വീണ് യുവാവ് മരിച്ചു. ഓണാഘോഷത്തിന്റെയും ചതയദിനാഘോഷത്തിന്റെയും ഭാഗമായുള്ള വൈദ്യുതി ദീപാലങ്കാരം അഴിച്ചു മാറ്റുന്നതിനിടെ മരത്തില്‍നിന്നും വീണ് മരിച്ചത് ചെമ്മരുതി തച്ചോട് മോഹിനി വിലാസത്തില്‍ മോന്‍കുട്ടി (37) യാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 11.30ഓടെ ശ്രീനിവാസപുരത്താണ് അപകടം. വൈദ്യുതി ദീപാലങ്കാരം അഴിച്ചു മാറ്റുന്നതിനിടെ മരത്തില്‍നിന്നും കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു.