തൃശ്ശൂർ മന്ദലാംകുന്ന് സെന്ററിൽ തിങ്കളാഴ്ച രാത്രി 11മണിയോടെ ആണ് അപകടം . കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു നടൻ ജോയ് മാത്യു,പിക്കപ്പ് ഡ്രൈവറും താമരശ്ശേരി സ്വദേശിയുമായ മുജീബ്, സഹയാത്രികൻ ബാലുശ്ശേരി സ്വദേശി ഫൈസൽഎന്നിവർക്ക് പരിക്ക്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ജോയ് മാത്യു സഞ്ചരിച്ച കാറും എതിരെ വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ മുൻഭാഗം തകർന്ന് ഡ്രൈവർ കുടുങ്ങി കിടന്നു നാട്ടുകാരുടെ സഹായത്തോടെ വാഹനം വെട്ടി പൊളിച്ചു പുറത്തെടുത്തു പരിക്കേറ്റവരെയും ജോയ് മാത്യുവിനെയും
അണ്ടത്തോട് ഡ്രൈവേഴ്സ്, വിന്നേഴ്സ് എന്നീ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
