പാലക്കാട് പട്ടാമ്പി കിഴായൂരില്‍ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന കിഴായൂര്‍ പടമ്ബൻമാരില്‍ സജീവിന്റെ ഭാര്യ ആതിര (32) യാണ് മരിച്ചത്.
കഴുത്തിന് കുത്തേറ്റ ആതിര ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് സജീവൻ ഭാര്യയെയും അമ്മയെയും മകളെയും കുത്തി പരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.