എടപ്പാൾ മൂതൂരിൽ ഗൃഹനാഥനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



എടപ്പാൾ: മൂതൂരിൽ ഗൃഹനാഥനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂതൂർ തിരുമാണിയൂർ വെളുത്തേടത്ത് ഗോപന്റെ മകൻ ഉണ്ണികൃഷ്ണൻ(49)നെയാണ് സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ഉണ്ണികൃഷ്ണനെ വീടിന്റെ കോണിറൂമിന്റെ പുറത്തുള്ള ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.


ഭാര്യയും മക്കളും ഓണാവധിക്ക് അവരുടെ വീട്ടിൽ പോയി തിങ്കളാഴ്ച പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് ഉണ്ണികൃഷ്ണനെ മരിച്ച നിലയിൽ കണ്ടത്. പൊന്നാനി പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. കൺസ്ട്രക്ഷൻ ജീവനക്കാരനാണ് മരിച്ച ഉണ്ണികൃഷ്ണൻ



Post a Comment

Previous Post Next Post