കോഴിക്കോട് കൂടരഞ്ഞി: കക്കാടം പൊയിലിൽ ജീപ്പ് ദേഹത്ത് കയറിയിറങ്ങി യുവാവ് മരിച്ചു. കക്കാടംപൊയിൽ വാളംതോട് കൂനിങ്കിയിൽ സജിയുടെ മകൻ അതിൻ ജോസഫാണ് (25) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നായാടംപൊയിൽ കുരിശുമലയ്ക്ക് സമീപത്തായിരുന്നു അപകടം.
അതിൻ ഓടിച്ചിരുന്ന ജീപ്പ് കുഴിയിൽ വീണതിനെ തുടർന്ന് പുറത്തിറങ്ങി കല്ല് ഇട്ട് കുഴിയിൽ നിന്നും കയറ്റാൻ ശ്രമിക്കുന്നതിനിടെ പിന്നോട്ട് നീങ്ങി ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ജീപ്പിലുണ്ടായിരുന്ന മൂന്നുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃദദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മാതാവ് : റെനി. സഹോദരങ്ങൾ : ജിതിൻ, ക്രിസ്റ്റി, കൃപ.