തൃശ്ശൂർ ചാമക്കാല ബീച്ചിൽ മൃതദേഹം കരക്കടിഞ്ഞു


ചെന്ത്രാപ്പിന്നി ചാമക്കാല ബീച്ചിൽ മൃതദേഹം കരക്കടിഞ്ഞു. കഴിമ്പ്രം ബീച്ചിൽ നിന്നും കഴിഞ്ഞദിവസം കാണാതായ മത്സ്യ ത്തൊഴിലാളിയുടെ മൃതദേഹമാണ് കരക്കടിഞ്ഞതെന്നു സംശയിക്കുന്നു. കഴിമ്പ്രം സ്വദേശി കോലാട്ടുപുരക്കൽ സുകുമാരനെയാണ് കാണാതായത്. രാത്രി കടലിൽ വല വീശി മീൻ പിടിക്കുന്നതിനിടെ കടലിൽ വീണതാകുമെന്നാണ് നിഗമനം. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് മൃതദേഹം കരക്കടിഞ്ഞത്. കയ്പമംഗലം പോലീസും കോസ്റ്റൽ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്




Post a Comment

Previous Post Next Post