കാട്ടാക്കട കൊറ്റമ്പള്ളിയിൽ മധ്യവയസ്കനെ മർദിച്ചു കൊന്നു. പൂവച്ചൽ കുറകോണം സ്വദേശി ജലജൻ (55) ആണ് കൊല്ലപ്പെട്ടത്. ബന്ധുക്കളായ സാബു, സുനിൽ എന്നിവർ ചേർന്ന് ജലജന്റെ മുഖത്ത് കല്ലുകൊണ്ട് ക്രൂരമായി മർദിച്ചതാണ് മരണകാരണം. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.