വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല പരിസരത്ത് ബൈ ക്കപകടത്തിൽ യൂനിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർ ഥി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂർകോണം 'അറഫ' യിൽ സുലൈമാന്റെ മകൻ സജിൻ മുഹമ്മദ് (28) ആണ് മരിച്ചത്.എം. വി.എസ്.സി അവസാന വർഷ വിദ്യാർഥിയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടോടെ യൂനിവേഴ്സിറ്റി സെക്യൂരിറ്റി ഗേറ്റിനു സമീപം വെച്ചായിരു ന്നു അപകടം. ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടമെ ന്നാണ് സൂചന.ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100