തൃശൂരില്‍ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു.
തൃശൂരില്‍ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. ചേര്‍പ്പ് സ്റ്റേഷനിലെ സിപിഒയും ഡ്രൈവറുമായ സുനിലിനാണ് വെട്ടേറ്റത്

മുഖത്ത് വെട്ടേറ്റ സുനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലക്കേസ് പ്രതിയായ ചൊവ്വൂർ സ്വദേശി ജിനോ ജോസ് ആണ് ആക്രമിച്ചത്.


സുനിലിനെ കൂടാതെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും ആക്രമണമുണ്ടായി. എട്ട് മണിയോടെയാണ് സംഭവം.


പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. വീട്ടിലെ തർക്കം അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.

Post a Comment

Previous Post Next Post