കരുവാരകുണ്ട്: മലപ്പുറം മേലാറ്റൂർ - കരുവാരകുണ്ട് റോഡിലെ പുത്തനഴി കവലയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കരുവാരകുണ്ട് സ്വദേശികളായ യാത്രക്കാർക്കാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം.
അപകടം നടന്നയുടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ പരിക്കേറ്റവരെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അപകടത്തിൽ ഗുരുതര പറ്റിയ ഒരാളെ അൽഷിഫ ഹോസ്പിറ്റലിലേക്ക് മാറ്റി
