ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു




  പിറവം - മുവാറ്റുപുഴ റോഡിൽ മാറാടി മഞ്ചരിപ്പടിക്കു സമീപം ബൈക്കും ലോറിയും

കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തലയോലപ്പറമ്പ് വടയാർ മാലിത്തറയിൽ സുമിത് എം.ഡേവിഡ് (42) ആണ് മരിച്ചത്. 

    മൂവാറ്റുപുഴയിലെ ജോലി സ്ഥലത്തേക്ക് വരുന്നതിനിടെ സുമിത് സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് എതിർദിശയിൽ നിന്നു വന്ന ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

     മഴയെത്തുടർന്ന് റോഡിലെ വഴുക്കൽ കാരണം നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് നിഗമനം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



Post a Comment

Previous Post Next Post