പത്തനംതിട്ട കോഴഞ്ചേരി: ആറാട്ടുപുഴ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഐഇഎല്‍ടിഎസ് അദ്ധ്യാപകൻ മരിച്ചു.
കുമ്ബനാട് വെള്ളിക്കര മാമണത്ത് എം.സി.സാമുവേലിന്റെ മകൻ ജിതിൻ സാമുവേല്‍ (26 ) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം.
വിദേശത്തേക്ക് പോകാൻ മെഡിക്കല്‍ ടെസ്റ്റ് നടത്തുന്നതിന് വേണ്ടി കരുനാഗപ്പള്ളിയില്‍ പോയി മടങ്ങും വഴിയാണ് അപകടം. ട്രെയിനില്‍ ചെങ്ങന്നൂരില്‍ വന്നിറങ്ങിയപ്പോള്‍ കുമ്ബനാടിനും കോഴഞ്ചേരിക്കും ബസ് ഉണ്ടായിരുന്നില്ല. സുഹൃത്ത് കുമ്ബനാട് കടപ്ര സ്വദേശി എൻസണ്‍ ജോര്‍ജിനെ വിളിച്ചു വരുത്തി ആ ബൈക്കിലാണ് മടങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ എൻസനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
