കാണാതായ ഗൃഹനാഥൻ കിണറ്റില്‍ മരിച്ച നിലയില്‍കണ്ണൂർ  പയ്യന്നൂര്‍: കാണാതായ ആളുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. കൊക്കാനിശേരിയിലെ പി.രവീന്ദ്രന്‍റെ (65) മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി മുതല്‍ കാണാതായ ഇയാളെ കണ്ടെത്താൻ അന്വേഷണം തുടരുന്നതിനിടയില്‍ പ്രവീണ്‍ എന്നയാളുടെ പറമ്ബിലെ കിണറ്റിനരികില്‍ ചെരിപ്പുകള്‍ കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ അഗ്നിരക്ഷാസേനയാണ് വെള്ളത്തിനടിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: ഒ.കെ. കല്യാണി, മക്കള്‍: കിരണ്‍, അര്യണ്‍. മരുമകള്‍: ശാരിക.

Post a Comment

Previous Post Next Post