മൂകാംബിക ക്ഷേത്രദര്‍ശനത്തിനെത്തിയ എരണാകുളം സ്വദേശി സൗപര്‍ണികയില്‍ മുങ്ങിമരിച്ചു. എറണാകുളം അഴീക്കല്‍ മുരുക്കുംപാടം മംഗലശേരി ഹൗസില്‍ എം.ആര്‍.
അശോകൻ (56) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കുളിക്കുന്നതിനിടെ കാല്‍ വഴുതി ആഴമുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നു.. മൃതദേഹം കുന്ദാപുര ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരും. ഭാര്യ: സുധ, മക്കള്‍ : അനിത, മഹേഷ് (അനില്‍കുമാര്‍), . മരുമക്കള്‍ : നിബിൻകുമാര്‍, ചിന്നു.