കോഴിക്കോട്: നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. എട്ട് പഞ്ചായത്തുകളിലാണ് നിയന്ത്രണം. നിപ മരണം സ്ഥിരീകരിച്ച ആയഞ്ചേരി, മരുതോങ്കര ഗ്രാമപഞ്ചായത്തുകളിലും സമീപത്തെ മറ്റ് അഞ്ച് ഗ്രാമപഞ്ചായത്തുകളിലുമാണ് വാർഡ് അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നു മുതൽ 15 വരെയുള്ള വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ പരിധിയിലാണ്.
മരുതോങ്കര പഞ്ചായത്തിലെ ഒന്നു മുതൽ 14 വരെയുള്ള വാർഡുകളിലും നിയന്ത്രണം ഏർപ്പെടുത്തി. ഈ പഞ്ചായത്തുകളുമായി അതിർത്തി തിരുവള്ളൂർ, കുറ്റ്യാടി, വില്യാപ്പള്ളി, കാവിലും പാറ ഗ്രാമപഞ്ചായത്തുകളിലുമാണ് വാർഡ് അടിസ്ഥാനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ച് ജനങ്ങളും ജാഗ്രതയിൽ ആണ്