ചാലിയത്ത് നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് പതിച്ചു; യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു



 ചാലിയം പുലിമുട്ടിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് പതിച്ചു. യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു. ചാലിയം പുലിമുട്ട് തുടങ്ങുന്ന നിർദേശ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസേർച്ച് ആന്റ് ഡെവലപ്മെന്റ് ഇൻ ഡിഫെൻസ് ഇൻ ഷിപ്പ് ബിൾഡിങ്) കവാടത്തിന് മുന്നിൽ വച്ച് ഇന്നു രാത്രി 9.45 ഓടെയാണ് അപകടം. 


വള്ളിക്കുന്ന് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെഎൽ 65 ടി 9365 ബലേനോ കാർ ആണ് അപകടത്തിൽ പെട്ടത്. സുഹൃത്തുക്കൾ ഒരുമിച്ച് സായന്തനം ചെലവഴിക്കാനെത്തിയ സംഘം തിരിച്ചുപോവുന്നതിനായി വണ്ടി തിരിച്ചതോടെ നിയന്ത്രണംവിട്ട് പുഴയിലേക്ക് പതിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന അഞ്ചു പേരും പരിക്കേൽക്കാതെ അൽഭുതകരമായി രക്ഷപ്പെട്ടു. 


ചാലിയം കോസ്റ്റൽ പോലിസിന്റെ നേതൃത്വത്തിൽ ചാലിയം സ്വദേശികളായ പി എൻ നുമൈർ, കിണറ്റിങ്ങലകത്ത് തഫ്സീർ, കോട്ടക്കണ്ടി അഫ്സൽ, ഫർസീക്ക്, ഫർഷാദ് തുടങ്ങിയവർ രക്ഷാപ്രവർത്തനം നടത്തി. ക്രെയ്ൻ കൊണ്ടുവന്ന് കാർ പുഴയിൽനിന്നു ഉയർത്താനുള്ള ശ്രമം പുരോ​ഗമിക്കുകയാണ്.

Post a Comment

Previous Post Next Post