പരപ്പനങ്ങാടി: തെരുവു നായക്കൾ കൂട്ടത്തോടെ റോഡ് മുറിച്ച് ഓടിയതിനെ തുടർന്ന് വാൻ അപകടത്തിൽപ്പെട്ടു. നായക്കൂട്ടം റോഡ് മുറിച്ച് ഓടുന്നത് കണ്ടതോടെ പെട്ടന്ന് ബ്രെയ്ക്കിട്ട വാൻ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു. കോഴിക്കോട് നിന്നും തിരൂർ ഭാഗത്തേക് പോവുകയായിരുന്ന വാൻ പരപ്പനങ്ങാടി സർവീസ് സഹകരണ ബാങ്കിനടുത്തെ ഇലക്ട്രിക് പോസ്റ്റാണ് അപകടത്തിൽ തകർന്നത് . വാനിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. ആർക്കും പരിക്കില്ല ' പരപ്പനങ്ങാടി പൊലീസ് ഉടൻ സ്ഥലത്തെത്തി തടസം നേരിട്ട ഗതാഗതം പുന: സ്ഥാപിച്ചു .