ഭാര്യയെ വെട്ടിക്കൊന്നു ഭർത്താവ് അറസ്റ്റിൽമാനന്തവാടി: വയനാട് വെണ്ണിയോട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. വെണ്ണിയോട് സ്വദേശി കൊളവയല്‍ വീട്ടില്‍ മുകേഷ് ആണ് ഭാര്യ അനീഷയെ വെട്ടിക്കൊന്നത്.

ഭാര്യയെ വെട്ടിക്കൊന്ന വിവരം പൊലീസിലറിയിച്ചതും മുകേഷ് തന്നെയാണ്. മുകേഷിന്റെ സംശയരോഗമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. 


ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി മദ്യലഹരിയിലായിരുന്ന മുകേഷിനെ ബുധനാഴ്ച രാവിലെ വിശദമായി ചോദ്യം ചെയ്യും. പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Post a Comment

Previous Post Next Post