വടകര ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചുവടകര: ദേശീയപാതയിൽ ചോറോട് പുഞ്ചിരിമില്ലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ

സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മരിച്ചു. ചെമ്മരത്തൂർ അടുങ്ങേന സൂരജാണ് (36) മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടം. മടപ്പള്ളിയിലെ സുഹൃത്തുക്കളെ കണ്ട്

നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽപെട്ടത്. സൂരജ് സഞ്ചരിച്ച കെഎൽ 18 ജെ 2220 നമ്പർ ബുള്ളറ്റ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ സമീപത്തെ പാർക്കോ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിജയരാഘവന്റെയും സതിയുടെയും മകനാണ്. ഭാര്യ: ശിൽപ. ഛത്തീസ്ഗഡിൽ സിഐഎസ്എഫിൽ ജോലി ചെയ്യുന്ന സൂരജ് അവധിക്കു നാട്ടിൽ വന്നതായിരുന്നു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post