കോഴിക്കോട് ജെസിബിയും ബൈക്കും കൂട്ടിയിടിച്ചു. മാടാമ്പി സ്വദേശിയായ യുവാവിന് ദാരുണാന്ത്യംകോഴിക്കോട്: ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് തോട്ടുമുക്കത്ത് മാടാമ്പി സ്വദേശി കൂറപൊയിൽ സുധീഷ് കെ പി (30) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം തോട്ടുമുക്കം പുതിയനിടത്തു വച്ചാണ് ജെസിബിയും എതിരെ വന്ന ബൈക്കും കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ സുധീഷിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചു. സംസ്കാരം പിന്നീട് നടക്കും. പ്രകാശനും ശോഭനയുമാണ് മാതാപിതാക്കള്‍. ഭാര്യ- രജനി. സഹോദരങ്ങൾ- ധന്യ, മനോജ്‌

Post a Comment

Previous Post Next Post