ജാമ്യത്തിലിറങ്ങിയ യുവാവ് യുവതിയെ വെട്ടി…പ്രതി ഒളിവിൽ

 


കോട്ടയം: വാരിമുട്ടത്ത് യുവതിയെ വെട്ടിപ്പരുക്കേൽപ്പിച്ചു. ആർപ്പൂക്കര സ്വദേശി വിജിതക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ

പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ അനൂപ് ആണ് യുവതിയെ വെട്ടിയതെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.


3 വർഷമായി ഭർത്താവുമായി പിണങ്ങി വാടകയ്ക്കായിരുന്നു യുവതിയുടെ താമസം. വിജിതയുമായി അനൂപിനു ബന്ധമുണ്ടായിരുന്നെന്നു നാട്ടുകാർ പറയുന്നു. ഇവരെ അനൂപ് ശല്യപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. യുവതിയുടെ ഭർത്താവിനെ അനൂപ് നേരത്തെ ആക്രമിച്ചിരുന്നു. ആ കേസിൽ പിടിയിലായ പ്രതി രണ്ടു ദിവസം മുൻപാണു ജാമ്യത്തിൽ ഇറങ്ങിയത്. രാവിലെ യുവതിയെ വീട്ടിൽക്കയറി വെട്ടുകയായിരുന്നു. സംഭവത്തിനു പിന്നാലെ അനൂപ് കടന്നുകളഞ്ഞു. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയെന്നു പൊലീസ് അറിയിച്ചു.


Post a Comment

Previous Post Next Post