തൃശ്ശൂരില്‍ നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞ് യുവാക്കള്‍ കിണറ്റില്‍ വീണു

 


തൃശ്ശൂർ : കാട്ടകാമ്ബാല്‍ നടുമുറിയില്‍ നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞ് രണ്ടുയുവാക്കള്‍ റോഡരികിലെ പറമ്ബിലെ കിണറ്റില്‍ വീണു.

കുന്നംകുളം അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി യുവാക്കളെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കട്ടകാമ്ബല്‍ പലാട്ടുമുറി സ്വദേശികളായ ജയശങ്കറിന്റെ മകന്‍ അശ്വിന്‍ (17) ,വിജയകുമാറിന്റെ മകന്‍ വരുണ്‍ (17) എന്നിവരെയാണ് കുന്നംകുളം അഗ്‌നിരക്ഷാ സേന ഓഫീസര്‍ ബി. വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘം കിണറ്റില്‍ നിന്നും രക്ഷിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ രാത്രി 10.30 നാണ് അപകടം. ബുള്ളറ്റില്‍ വന്നിരുന്ന യുവാക്കള്‍ റോഡിലെ വളവ് തിരിഞ്ഞ് വരുന്നതിനിടെയാണ് നിയന്ത്രണം വിട്ടത്  .സംഭവമറിഞ്ഞ് ഓടി കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥന്‍ ഹരിക്കുട്ടനാണ് കിണറ്റിലിറങ്ങി ഇരുവരെയും പുറത്തെടുത്തത്.


അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ദിലീപ് കുമാര്‍, സീനിയര്‍ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥന്‍ രവീന്ദ്രന്‍, അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥരായ ശരത് സ്റ്റാലിന്‍, ശ്യാം, രഞ്ജിത്, ലിജു, ഷിനോജ്, സനില്‍ സിവില്‍ ഡിഫെന്‍സ് അംഗങ്ങളായ ഹിഷാം, താലിബ്, ഹംസ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Post a Comment

Previous Post Next Post