മാവേലിക്കരയിൽ കുളത്തിൽ വീണ് വൃദ്ധൻ മരിച്ചു ആലപ്പുഴ മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്തിലെ കടവൂർ കുളത്തിൽ വീണ് വൃദ്ധൻ മരിച്ചു. ചെറുകാവിൽ പുത്തൻവീട്ടിൽ സദാശിവൻ (72) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 7 മണിയോടെയാണ് അപകടമുണ്ടായത്. വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം കുളത്തിൽ പരിശോധന നടത്തുകയും സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ എം.മനോജ് കുമാർ കുളത്തിൽ ഇറങ്ങി ഇയാളെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഹരിപ്പാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈക്കിളിൽ പോകുമ്പോൾ കുളത്തിലേക്ക് മറിഞ്ഞുവീണതാണെന്നാണ് പ്രഥമിക വിവരം.

Post a Comment

Previous Post Next Post