എടപ്പലത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം: കമ്പനിപ്പടി സ്വദേശിക്ക് പരിക്ക്തൃശ്ശൂർ   പട്ടിക്കാട്. എടപ്പലം ഗവ ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം. അപകടത്തിൽ പട്ടിക്കാട് പഞ്ചർ വർക്ക്സ് നടത്തുന്ന കമ്പനിപ്പടി സ്വദേശി ബിജുവിന് ഗുരുതരമായി പരിക്കേറ്റു. തലയ്ക്കും കാലുകൾക്കും പരിക്കേറ്റ ബിജുവിനെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


പീച്ചി ഭാഗത്തുനിന്നും വന്നിരുന്ന KL-08-AZ-516 എന്ന നമ്പറിൽ ഉള്ള വോൾസ് വാഗൺ കാറാണ് അപകടത്തിൽ പെട്ടത്. പീച്ചി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിനെ എതിർ ദിശയിലൂടെ വന്നാണ് കാർ ഇടിച്ചുവീഴ്ത്തിയത്. ഇടിയെ തുടർന്ന് 25 മീറ്ററോളം സ്കൂട്ടറിനെ വലിച്ചു കൊണ്ടുപോവുകയും ചെയ്തു. നാട്ടുകാരും പോലീസും ചേർന്ന് ഏറെ പരിശ്രമിച്ചാണ് കാറിൻറെ മുൻഭാഗത്തുനിന്നും സ്കൂട്ടർ വലിച്ചെടുത്തത്. സ്കൂട്ടർ പൂർണ്ണമായും, കാറിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.Post a Comment

Previous Post Next Post