ദുരൂഹസാഹചര്യത്തില്‍ ഷോക്കേറ്റ് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി



തൃശ്ശൂർ  ചൂണ്ടല്‍ പുതുശ്ശേരിയില്‍ ദുരൂഹസാഹചര്യത്തില്‍ ഷോക്കേറ്റ് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി . ഒരുമനയൂര്‍ മുത്തമ്മാവ് സ്വദേശി ഷെരീഫിനെയാണ് (37) മരക്കമ്പനിയ്ക്ക് സമീപത്തുള്ള സ്ഥാപനത്തിന് സമീപത്തായി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച്ച രാവിലെ എട്ടരയോടെ ഐസ് ക്രീം കട തുറക്കാനെത്തിയ ജീവനക്കാരിയാണ് യുവാവിനെ മരിച്ച നിലയില്‍ ആദ്യം കണ്ടത്.

 തുടര്‍ന്ന് ഇവര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. കുന്നംകുളം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്‍ സബ്ബ് ഇന്‍സ്‌പെക്ട്ടര്‍ മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി നടത്തിയ പരിശോധനയില്‍ ഒരു കൈയില്‍ കട്ടിംഗ് പ്ലയറും മറ്റേ കൈയില്‍ ഫ്യൂസ് കെട്ടുന്ന ഇലട്രിക് കമ്പിയും കണ്ടെത്തി. സമീപത്തായി അഴിച്ചു വച്ച നിലയില്‍ ഫ്യൂസും കണ്ടെത്തിയിരുന്നു. ഷോക്കേറ്റാണ് യുവാവിന് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കെ.എസ്.ഇ.ബി കൂനംമൂച്ചി സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ രാജേഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

മുത്തമ്മാവ് സ്വദേശിയായ ഷെരീഫ്, ഇലട്രീഷനും സ്വന്തമായി ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം നടത്തുന്നയാളുമാണ്. കൂടാതെ കുറികമ്പനിയുടെ കളക്ഷന്‍ ഏജന്റുമാണ്. ഇയാള്‍ എന്തിനാണ് ഇവിടേക്ക് എത്തിയതെന്ന ചോദ്യത്തിനും,ഫ്യൂസ് കെട്ടാന്‍ ശ്രമം നടത്തിയത് എന്തിനെന്നുമുള്ള കാര്യത്തിലും ദുരൂഹതയുണ്ട്.

Post a Comment

Previous Post Next Post