പിക്കപ്പ് വാൻ ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു തൃശ്ശൂർ പട്ടിക്കാട്. ദേശീയപാതയിൽ മുടിക്കോട് സെന്ററിൽ പിക്കപ്പ് വാൻ ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു. കൂട്ടാല സ്വദേശിനി പത്താംകുന്നിൽ ബിവാത്തുമ്മ (64) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 8


മണിയോടെയാണ് അപകടമുണ്ടായത്. ചാത്തുംകുളം ഭാഗത്തേക്ക് ദേശീയപാത മുറിച്ച് കടക്കുകയായിരുന്ന ബിവാത്തുമ്മയെ കോയമ്പത്തൂരിൽ നിന്നും


പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇവർ തൽക്ഷണം മരണപ്പെടുകയായിരുന്നു.Post a Comment

Previous Post Next Post