വടക്കാഞ്ചേരി പാർലിക്കാട് കെഎസ്ആർടിസി ബസും കാറും കൂട്ടി ഇടിച്ച് അപകടം.

 


വടക്കാഞ്ചേരി: പാർലിക്കാട് കെഎസ്ആർടിസി ബസും കാറും കൂട്ടി ഇടിച്ച് അപകടം

ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ പാർളിക്കാട് പത്താംകല്ലിലാണ് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.


നിയന്ത്രണം വിട്ട ബസ് പാതയോരത്തെ പറമ്പിലേക്ക് ഓടി കയറി. കാറിന്റെ മുൻ വശം ഭാഗികമായി തകർന്നു .


അപകടത്തിൽ ആർക്കും പരിക്കില്ല. തൃശ്ശൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും ദേശമംഗലം തൃശ്ശൂർ റൂട്ടിൽ സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി ബസ്സുമാണ് അപകടത്തിൽപ്പെട്ടത്.


അപകടത്തെ തുടർന്ന് ബസിൽ യാത്ര ചെയ്തിരുന്നവർ മറ്റൊരു ബസ്സിൽ യാത്ര തുടർന്നു.

Post a Comment

Previous Post Next Post