അനധികൃത ലോറി പാർക്കിങ്: തൃശ്ശൂർ പട്ടിക്കാട് ദേശീയപാതയിൽ വട്ടക്കല്ലിൽ ലോറിക്ക് പുറകിൽ ബസ് ഇടിച്ച് അപകടം

 


തൃശ്ശൂർ  പട്ടിക്കാട്. ദേശീയപാതയിൽ വട്ടക്കല്ലിൽ ലോറിക്ക് പുറകിൽ ബസ് ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല. ഇന്ന് രാവിലെയാണ് തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ അപകടം ഉണ്ടായത്. പാലക്കാട് നിന്നും തൃശൂരിലേയ്ക്ക് പോയിരുന്ന മഹിമ ബസ് ആണ് അപകടത്തിൽ പെട്ടത്. മുന്നിൽ പോയിരുന്ന ലോറിയെ ഇടതുവശത്തുകൂടി മറികടക്കാൻ ശ്രമിച്ച ബസ് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.


നിരവധി അപകടങ്ങൾക്ക് വഴിയൊരുക്കിയിട്ടും ദേശീയപാതയിലെ അനധികൃത പാർക്കിങ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. തകരാറിലായ വാഹനങ്ങൾ നിർത്തിയിടുമ്പോൾ വേണ്ട സുരക്ഷ മുൻകരുതലുകൾ ഒന്നും ഡ്രൈവർമാർ പാലിക്കാറില്ല. ഇതിനെതിരെ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇത്തരം അപകടങ്ങൾ ഒരു തുടർക്കഥയായി മാറുകതന്നെ ചെയ്യും.Post a Comment

Previous Post Next Post